ന്യൂഡൽഹി: നിലവിൽ രാജ്യത്ത് കോവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആർ. പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്ന് ഐസിഎംആർ അറിയിച്ചു. കോവിഡ് കേസുകൾ ഉയരുന്നത് ഇന്ത്യയിലെ ചില ജില്ലകളിൽ പ്രദേശികമായി കേസുകൾ ഉയർന്നിട്ടുണ്ടെന്നും ഇത് ബ്ലിപ്പുകൾ മാത്രമാണെന്നും ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ സമീരൻ പണ്ഡേ അറിയിച്ചു.
ഒരു വേരിയന്റ് മൂലമുണ്ടാകുന്ന ഒരു പുതിയ കോവിഡ് തരംഗത്തിന്റെ തുടക്കമല്ല ഇത്. ഈ ബ്ലിപ്പുകൾ നിലവിൽ ചില പ്രദേശങ്ങളിൽ മാത്രം പരിമിതപ്പെടുന്നതാണ്. മാത്രമല്ല രാജ്യത്തുടനീളം ഇത് വ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പല ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകൾ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഐസിഎംആർ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള ആശുപത്രി പ്രവേശനത്തിൽ വർധനയില്ലെന്നും തരംഗം ഇല്ലെന്ന് വ്യക്തമാക്കാൻ ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ നാലാമത്തെ തരംഗമില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ വേരിയന്റുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറഞ്ഞ ടെസ്റ്റിംഗ് കാരണം ചിലപ്പോൾ നിരക്ക് ഉയരുമെന്നാണ് ഐസിഎംആർ കൂട്ടിച്ചേർത്തു.

