ഡെപ്യൂട്ടേഷൻ നിയമനം: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 21

തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ സർവീസിലുള്ള എൽ.ഡി./യു.ഡി. ക്ലാർക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം യോഗ്യതയായി ഉണ്ടായിരിക്കണം. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ. പാർട്ട് ഒന്ന്, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി. എന്നിവ സഹിതം പൂർണ്ണമായ അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ്, പൂങ്കുന്നം – 680 002 എന്ന മേൽ വിലാസത്തിൽ മെയ് 21 നകം സമർപ്പിക്കണമെന്ന് കോഴിക്കോട് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. ഫോൺ: 0487 2383053, 0487 2383088