വിദ്വേഷ പ്രസംഗ വിവാദ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. ‘അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെയും ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റിന് ഈ കേസില്‍ അധികാരമുണ്ട്. അവധി ദിവസങ്ങളില്‍ ഹാജരാകാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ നിര്‍ബന്ധിക്കാനാകില്ല’- കമാല്‍ പാഷ വ്യക്തമാക്കി.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ പേരില്‍ പി.സി ജോര്‍ജിനെ ഇന്നലെ പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും, മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, പി.സി.ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യല്‍ ഫാസ്റ്റ് കല്‍സ് മജിസ്ട്രേറ്റ് കോടതി മുന്നോട്ട് വെച്ച കര്‍ശന ജാമ്യ വ്യവസ്ഥകള്‍ ഏതെങ്കിലും വേദികളില്‍ ലംഘിക്കപ്പെടുന്നോയെന്നും പോലീസ് നിരീക്ഷിച്ചു വരികയാണ്.

