തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. മീണയുടെ ആത്മകഥയിലെ മാനഹാനി ഉളവാക്കുന്ന പരാമർശത്തിനെതിരെയാണ് പി ശശി വക്കീൽ നോട്ടിസ് അയച്ചത്. തന്നെ മനപൂർവം തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് നോട്ടീസിൽ പറയുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻമാറുകയും മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയുകയും വേണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. അടിസ്ഥാന രഹിതവും കള്ളവുമായ പരാമർശമാണ് മീണ നടത്തിയതെന്നും പി ശശി ആരോപിച്ചു.
മാനഹാനിക്ക് 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണ് പി ശശി ടിക്കാറാം മീണയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത്.

