വയനാട്ടിൽ നിന്നും മാരക സ്ഫോടന വസ്തുക്കൾ കണ്ടെത്തി; ഒരാൾ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ നിന്നും മാരക സ്ഫോടന വസ്തുക്കൾ പിടിച്ചെടുത്തു. കുഴിച്ചിട്ട നിലയിലാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് പിടിയിലായി. കെപ്പഞ്ചേരി തങ്ങളത്ത് അഷ്റഫ് ആണ് പിടിയിലായത്. നിലമ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ തെളിവെടുപ്പിനിടെയാണ് സുൽത്താൻ ബത്തേരിയിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തത്്. ജലാറ്റിൻ സ്റ്റിക്കുകളും ഫ്യൂസ് വയറുകളും ഉൾപ്പെടെയുള്ളവയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.ത്.

കേസിൽ ഉൾപ്പെട്ട മറ്റൊരാളും നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള അഷ്റഫിന്റെ സഹോദരനുമായ നൗഷാദിന്റെ ബന്ധുവിന്റെ പറമ്പിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും അഞ്ചര മീറ്റർ ഫ്യൂസ് വയറും 4 മൊബൈൽ ഫോണുമാണ് കുഴിച്ചിട്ടിരുന്നത്. പ്രദേശത്ത് ബോംബ് ഡോഗ് സ്‌ക്വാഡുകൾ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. വൻ സ്ഫോടനം നടത്താൻ പദ്ധതിയിട്ടാണ് സ്ഫോടക വസ്തുകൾ കുഴിച്ചിടതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.