കെജിഎഫ്-2, ആര്‍ആര്‍ആര്‍ ഒടിടി റിലീസിനൊരുങ്ങുന്നു

വമ്പന്‍ വിജയത്തിന് ശേഷം കെജിഎഫ്-2ഉം ആര്‍ആര്‍ആറും ഒടിടി റിലീസിനൊരുങ്ങുന്നു. നിലവിലെ വിവരങ്ങള്‍ പ്രകാരം കെജിഎഫ്-2 മെയ് 27 മുതലാണ് നാല് ഭാഷകളിലും ഒടിടിയില്‍ എത്തുന്നത്. 150 കോടിക്കാണ് ചിത്രത്തിന്റെ അവകാശം ആമസോണ്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടൊപ്പം ചിത്രം സീ-5ലും റിലീസിന് എത്തും. ഈ മാസം ഏപ്രില്‍ 14-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിവസം തന്നെ 135 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടി രൂപയില്‍ താഴെയാണ്. കെജിഎഫിന്റെ ഹിന്ദി പതിപ്പിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹിന്ദി ബോക്‌സോഫീസില്‍ 250 കോടി രൂപയാണ് ചിത്രം നേടിയത്. ഒരാഴ്ചക്കുള്ളില്‍ 250 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രം കൂടിയാണിത്.

അതേസമയം,് ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ആര്‍ആര്‍ആര്‍ മെയ് 20ന് രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലായി സംപ്രേഷണം ചെയ്യും. സീ5-ും നെറ്റ്ഫ്‌ലിക്‌സുമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളം, തെലുഗു, തമിഴ്, കന്നടാ എന്നീ ഭാഷകളുടെ ഡിജിറ്റല്‍ റൈറ്റാണ് ZEE5 ന് ലഭിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, മറ്റ് വിദേശഭാഷകളുടെ ഒടിടി അവകാശമാണ് നെറ്റ്ഫ്‌ലിക്‌സിനുള്ളത്. കൂടാതെ സീ നെറ്റുവര്‍ക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്‌ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരുമാസം കൊണ്ട് ഇതുവരെ നേടിയിരിക്കുന്നത് 900 കോടിയോളമാണ്. 450 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ്.