ആയുഷ്മാന്‍ ഭാരതിലേക്ക് 40 കോടിയാളുകള്‍ കൂടി

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലേക്ക് 40 കോടിയാളുകളെ കൂടി ചേര്‍ക്കാനൊരുങ്ങി കേന്ദ്രം. നിലവില്‍ 50 കോടിയിലധികം ആളുകള്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്.

സ്വന്തമായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ കൂടി അംഗമാക്കാനാണ് പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ഇതിനായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഗവേര്‍ണിംഗ് ബോര്‍ഡ് നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി കഴിഞ്ഞു. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിച്ച ശേഷം ഇന്ത്യയിലുടനീളം പദ്ധതി വ്യാപിപ്പിക്കും.

ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമും സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളിലും നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ക്ക് സമഗ്രമായ ആശുപത്രി ലഭിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാത്ത 30 ശതമാനം പേരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനായാല്‍ രാജ്യത്തെ മുഴുവനാളുകള്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പിക്കാനാവും.