‘പരിഗണിച്ചതില്‍ നന്ദി’; ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്‌

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അക്കാദമി ചെയര്‍മാനോടും സെക്രട്ടറിയോടും അഭ്യര്‍ത്ഥനയുമായി നടന്‍ ഇന്ദ്രന്‍സ്. ഇമെയില്‍ വഴിയാണ് നടന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.

ചലച്ചിത്ര അക്കാദമി പോലെ ഉന്നതസ്ഥാപനത്തില്‍ എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ പരിഗണിച്ചതില്‍ നന്ദിയുണ്ട്. എന്നാല്‍, വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അതിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കലാസൃഷ്ടികള്‍ അവാര്‍ഡിനായി താന്‍ അംഗമായ സമിതിയില്‍ അയക്കുമ്പോള്‍ പുരസ്‌കാര നിര്‍ണയം നടത്തുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നും അക്കാദമിയുടെ ഭാഗമായതിന്റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ തളളാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നെന്നും ഇന്ദ്രന്‍സ് ഇമെയിലില്‍ ചൂണ്ടിക്കാട്ടുന്നു.