ഫേസ്ബുക്കിനെയും ട്വിറ്ററിനെയും മറികടന്ന് സ്‌നാപ്ചാറ്റ് മുന്നേറുന്നു എന്ന് റിപ്പോര്‍ട്ട്.
സ്‌നാപ്ചാറ്റിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. സ്‌നാപ്ചാറ്റിന്റെ ഡിഎയു വര്‍ഷം തോറും 18 ശതമാനം വര്‍ധിപ്പിച്ച് 332 ദശലക്ഷമായി. കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ ഉപയോക്തൃ വളര്‍ച്ച 20 ശതമാനം പിന്നിട്ട കമ്പനി ഇക്കാര്യത്തില്‍ ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം വരുമാനം 38 ശതമാനം ഉയര്‍ന്ന് 1.06 ബില്യണ്‍ ഡോളറിലുമെത്തി. 2021 ന്റെ ആദ്യ പാദം മുതല്‍ 44 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കമ്ബനി തന്നെയാണ് അറിയിച്ചത്.
അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധം സ്‌നാപ്ചാറ്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിരവധി പരസ്യ കമ്പനികള്‍ സ്‌നാപ്ചാറ്റിന്റെ ക്യാമ്പയിനുകള്‍ താത്കാലികമായി നിര്‍ത്തിയിരുന്നുവെന്നും അത് പുനരാരംഭിക്കുമെന്ന് അതത് കമ്ബനികള്‍ പ്രഖ്യാപിച്ചതായും കമ്ബനി തന്നെ വ്യക്തമാക്കി. പരസ്യങ്ങളുടെ നഷ്ടം കമ്ബനിയുടെ ത്രൈമാസ വരുമാനത്തെയും ബാധിച്ചിരുന്നു. മാത്രവുമല്ല ആപ്പിള്‍ ഐഒഎസിന്റെ സ്വകാര്യത മാറ്റം കാരണം 2021 ക്യു 3 ലെ വവരുമാനത്തിലും സ്‌നാപ്ചാറ്റിന് കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.

