ധാരാളം പോഷകഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോഗ്യപ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയാണിത്. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. വൈറ്റമിന് എ, ബി 6, ബി 12 എന്നിവ ധാരാളം കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോട്ടീനും കാടമുട്ടയിലുണ്ട്. ആസ്മ, ചുമ എന്നിവ തടയാൻ ഏറ്റവും നല്ല മാർഗമാണിത്. അമ്പതുഗ്രാം കാടമുട്ടയിൽ 80 കാലറി മാത്രമാണുള്ളത്. ജലദോഷം, പനി എന്നിവ മാറാൻ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആർത്തവ സമയത്തെ വേദന അകറ്റാനും കാടമുട്ട നല്ലതാണ്.
പൊട്ടാസ്യം, അയൺ എന്നിവയും കാടമുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങൾ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഏറ്റവും നല്ലതാണ് കാടമുട്ട. ദിവസവും രണ്ട് കാടമുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ അകറ്റാൻ സഹായിക്കും. ക്യാൻസർ വരാതിരിക്കാനും കാടമുട്ട സഹായിക്കുന്നു. കോഴിമുട്ടയിൽ കാണാത്ത ഓവോമുകോയ്ഡ് എന്ന പ്രോട്ടീൻ കാടമുട്ടയിൽ ധാരാളമായുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

