മലപ്പുറം: കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി (ജലനിധി) മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ ബി.ടെക് (സിവിൽ) എഞ്ചിനീയറിങ് ബിരുദധാരികളെ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് കമ്മീഷണർമാരായി നിയമിക്കുന്നു.
രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. സിവിൽ എഞ്ചിനീയറിങ് / കുടിവെള്ള വിതരണ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവരെ പരിഗണിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം
മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ മെയ് നാലിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളാണ് മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ വരുന്നത്. ഫോൺ: 0483 2738566, 8281112041.

