തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡെപ്യുട്ടേഷൻ നിയമനം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിൽ സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്ക്, സമാന തസ്തികകളിലുള്ളവരിൽ നിന്ന് വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0487 2383053, 0487 2383088 എന്ന് നമ്പറിൽ ബന്ധപ്പെടാം.
അതേസമയം, പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നു. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്‌കൂൾ അധ്യാപകരെയാണ് പരിഗണിക്കുന്നത്. മെയ് ആദ്യവാരം റവന്യൂ ജില്ലാ തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.

