‘ഭാരതം പുതിയ തിരിച്ചറിവിലേക്ക് എന്നെ ഉയര്‍ത്തി’; ആത്മജ്ഞാനം തേടി വില്‍സ്മിത്ത് ഇന്ത്യയില്‍

ന്യൂഡല്‍ഹി: 94ാമത് ഓസ്‌കാര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ തന്റെ ഭാര്യയെ കളിയാക്കിയതിന് ആങ്കറായ ക്രിസ് റോക്ക് എന്ന കൊമേഡിയന്റെ മുഖത്തടിച്ച ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു വില്‍ സ്മിത്ത്. പശ്ചാത്താപവും ഹോളിവുഡിലെ സമ്മര്‍ദ്ദവും ചേര്‍ന്ന് മാനസിക നില തെറ്റിയ സ്മിത്താണ് ഒരു മാറ്റം തേടി ഭാരതത്തിന്റെ മണ്ണിലെത്തിയിരിക്കുകയാണ്.

മൂന്ന് ദിവസം ഭാരതത്തില്‍ ചെലവിടുന്ന സ്മിത്ത് ഒരു ആത്മീയ യാത്രികന്റെ മനസ്സോടെയാണ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് പറയുന്നു: ‘അമ്മൂമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു, ദൈവം അനുഭവങ്ങളിലൂടെ പഠിപ്പിക്കുന്നു എന്ന്. ഭാരതത്തിലെ യാത്രയില്‍ നിറങ്ങളും മനുഷ്യരും പ്രകൃതി ഭംഗിയും എന്നെക്കുറിച്ചും, എന്റെ കലയെക്കുറിച്ചും ലോക സത്യങ്ങളെക്കുറിച്ചും പുതിയ തിരിച്ചറിവിലേക്ക് എന്നെ ഉണര്‍ത്തി,’ 20.28 ലക്ഷം ലൈക്കുകളാണ് ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം ലഭിച്ചത്.

കുറിപ്പിനൊപ്പം രുദ്രാക്ഷമാലയണിഞ്ഞ് ലളിതമായ വസ്ത്രങ്ങളിഞ്ഞ് ഹിന്ദു പൂജാമൂറിയില്‍ ഗാഢമായി പ്രാര്‍ത്ഥിക്കുന്ന ചിത്രവും വില്‍ സ്മിത്ത് പങ്കുവെച്ചിട്ടുണ്ട്. ഒരു വെളുത്ത ടീഷര്‍ട്ടും ട്രാക്ക് പാന്റും മാത്രമാണ് പൂജാമുറിയില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി ഇരിക്കുന്ന വില്‍ സ്മിത്തിന്റെ വേഷം.