സ്വവര്‍ഗ്ഗാനുരാഗിയായ കഥാപാത്രം; ‘ഡോക്ടര്‍ സ്‌ട്രേഞ്ചിന്’ സൗദിയില്‍ നിരോധനം

ഹോളിവുഡ് സൂപ്പര്‍ഹീറോ മൂവി ‘ഡോക്ടര്‍ സ്ട്രേഞ്ചിന്റെ’ അടുത്ത ഭാഗം ‘ഡോക്ടര്‍ സ്ട്രേഞ്ച് മള്‍ട്ടിവേര്‍സ് ഓഫ് മാഡ്നെസ്സ്’ മെയ് 6ന് റിലീസ് ചെയ്യാനിരിക്കെ സൗദി അറേബ്യയില്‍ ചിത്രം നിരോധിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്വവര്‍ഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ സ്വവര്‍ഗരതി നിയമവിരുദ്ധമാണ്. അതിനാല്‍ LGBTQ+ കഥാപാത്രങ്ങള്‍ ഉള്ളതും, ഇത്തരം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ സ്‌ക്രീനിംഗുകള്‍ക്കായുള്ള അഡ്വാന്‍സ്ഡ് ടിക്കറ്റുകള്‍ ഇപ്പോഴും വില്‍പ്പനയ്ക്കുണ്ട്.