കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാനായി എ.പി അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയാണ് അബ്ദുള്ളക്കുട്ടിയെ ചെയര്‍മാനായി നിയമിച്ചത്. 2025 മാര്‍ച്ച് 31 വരെയാണ് അബ്ദുള്ളക്കുട്ടിയുടെ കാലാവധി.

മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്‍പേഴ്സന്‍മാര്‍. ആദ്യമായാണ് രണ്ട് വനിതകള്‍ ഈ പദവിയില്‍ എത്തുന്നത്. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനായ സി മുഹമ്മദ് ഫൈസിയെയും കേന്ദ്ര ഹജ്ജ് കമ്മറ്റിയിലെത്തിയിട്ടുണ്ട്.