ബിപിയുള്ളവര്‍ക്ക് കാപ്പി കുടിക്കാമോ; ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെ….

ജീവിതശൈലീ രോഗങ്ങളിൽ മുൻനിരയിലുള്ള ഒന്നാണ് ബിപി അഥവാ രക്തസമ്മർദ്ദം. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ബിപി ജീവന് പോലും അപകടമാണ്. ബിപി നിയന്ത്രിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഭക്ഷണങ്ങൾ ഒഴിവാക്കുക, ചിലതിനെ ഉൾപ്പെടുത്തുക. ചില ശീലങ്ങൾ ഉപേക്ഷിക്കുക, ചിലതിനെ പുതുതായി പരിശീലിക്കുകയെല്ലാം ഇതിനായി ചെയ്യേണ്ടിവരും. ബിപിയുള്ളവർ എന്തെല്ലാം ഭക്ഷണം ഒഴിവാക്കണമെന്ന സംശയം മിക്കവരിലും വരാം. ഇതിൽ പ്രധാനമായി വരുന്നത് ഉപ്പ് എന്ന ചേരുവയാണ്. ഉപ്പ് ബിപി അധികരിക്കുന്നതിന് കാരണമാകാറുണ്ട്. അതിനാൽ തന്നെ ഉപ്പ് നിയന്ത്രിക്കണം.

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ അഥവാ ‘ഹൈപ്പർടെൻഷൻ’ ഉള്ളവർ കാപ്പി ഒഴിവാക്കുകയോ കാര്യമായി നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടെന്നാണ് ആരോഗ്യവിദഗ്ധനായ ലൂക്ക് കുടീഞ്ഞ്യോ സൂചിപ്പിക്കുന്നത്. കാപ്പിയെ എങ്ങനെ ആരോഗ്യപ്രദമായി ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള ചില ടിപ്സും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ആരോഗ്യകരമായ റിയൽ കോഫി ബീൻസ് ഉപയോഗിക്കുക, കാപ്പിയില് സൈലൻ സിനമൺ ചേർക്കുക, കൊക്കോ ചേർക്കുക, മധുരം ഒഴിവാക്കുക, വിവിധ ഫ്ളേവറുകളുടെ ഉപയോഗം ഒഴിവാക്കുക, ഉറക്കപ്രശ്നമുണ്ടെങ്കിൽ വൈകിട്ട് കാപ്പി ഒഴിവാക്കുക തുടങ്ങിയ മാർഗങ്ങളാണ് ലൂക്ക് വിശദമാക്കുന്നത്.