‘ഇനി ഇല്ല’; പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍

പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് നടന്‍ അക്ഷയ് കുമാര്‍ രംഗത്ത്.

‘എല്ലാ പ്രേക്ഷകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി പാന്‍ മസാല പര്യങ്ങളില്‍ അഭിനയിക്കില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കും. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാന്‍ പിന്തുണയ്ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാന്‍ പിന്‍മാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്‌നേഹം പ്രതീക്ഷിക്കുന്നു’- അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതി.

പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതാണ് പരസ്യം. അജയ് ദേവ്ഗണും ഷൂരൂഖ് ഖാനും പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചോദ്യത്തിന് ശേഷം അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചു കൊണ്ട് കടന്നുവരികയും ചെയ്യുന്നുണ്ട്. പുകയില പരസ്യങ്ങളില്‍ അഭിനിയിക്കില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അതേസമയം, അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് നടന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.