കെഎസ്ആര്‍ടിസിയുടെ പുതിയ നിരക്കുകള്‍ അറിയാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ വിവിധ സര്‍വീസുകളിലെ പുതുക്കിയ ടിക്കറ്റ് നിരക്ക് ഗതാഗതമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ഫാസ്റ്റ് പാസഞ്ചറില്‍ മിനിമം 15 രൂപ, സൂപ്പര്‍ഫാസ്റ്റിന് 22 രൂപ, സൂപ്പര്‍ എക്‌സ്പ്രസ് മുതലുള്ള സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ മിനിമം ചാര്‍ജ് വര്‍ധന ഇല്ല, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍ എന്നിവയുടെ നിരക്ക് ഓര്‍ഡിനറിക്ക് തുല്യമാകും എന്നിങ്ങനെയാണ് പരിഷ്‌കരിച്ച ടിക്കറ്റ് നിരക്ക്.

മെയ് 1 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്നും ഒരു രൂപയാക്കി ഉയര്‍ത്തി. കുറഞ്ഞ ദൂരം 2.5 കിലോമീറ്റര്‍ എന്നത് മാറ്റമില്ലാതെ തുടരും. യാത്രക്കാര്‍ ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് നിരക്ക് വര്‍ദ്ധന എന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫെയര്‍ സ്റ്റേജിലെ പോരായ്മകള്‍ പരിഹരിച്ചതിനാല്‍ പല റൂട്ടുകളിലും ചാര്‍ജ് കുറയാനും സാധ്യതയുണ്ട്. അതേ സമയം ലോ ഫ്‌ളോര്‍ നോണ്‍ എസി ജന്റം ബസുകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചിട്ടുമുണ്ട്.

പുതുക്കിയ മിനിമം നിരക്കുകള്‍ – പഴയ നിരക്കുകള്‍ ബ്രാക്കറ്റില്‍

ഓര്‍ഡിനറി 10 (8)

സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ 12 (10)

ഫാസ്റ്റ് പാസഞ്ചര്‍ 15 (14)

സൂപ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ 22 (20)

സൂപ്പര്‍ എക്‌സ്പ്രസ് 28

സൂപ്പര്‍ എയര്‍ എക്‌സ്പ്രസ് 35

സൂപ്പര്‍ ഡീലക്‌സ് 40

എസി ലക്ഷ്വറി 60

വോള്‍വോ (സിംഗിള്‍ ആക്‌സസില്‍) 60, മള്‍ട്ടി ആക്‌സില്‍ 100

ജന്റം എസി 26

ജന്റം നോണ്‍ എസി 10 (13)

എസി സ്ലീപ്പര്‍ 130