ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികളെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാനും തീരുമാനമായി. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകളാണ്. നിലവില്‍ വൈറസ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 12,340 പേരാണ്. 40 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

