ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ തണുത്ത വെള്ളം കുടിക്കാനാണ് നമ്മളിൽ പലർക്കും ഇഷ്ടം. എന്നാൽ ഈ ശീലം നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
തണുത്ത വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനത്തെ ബാധിക്കും. തണുത്ത വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ രക്തക്കുഴലുകളും മറ്റും ചുരുങ്ങും. ഇത് മൂലം ദഹന പ്രക്രിയ തടസപ്പെടും. കൂടാതെ ദഹനത്തിന് പകരം ശരീരം കൂടുതൽ ഊർജ്ജം ശരീരത്തിന്റെ താപനില ക്രമീകരിക്കുന്നതിൽ ഉപയോഗിക്കും. ഇത് ദഹനത്തെ തടസപ്പെടുത്തുകയും, ശരീരത്തിന് കൂടുതൽ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.
തണുത്ത വെള്ളം കുടിക്കുന്നത് മൂലം മലബന്ധം ഉണ്ടാകും. തണുത്ത വെള്ളം മൂലം ഉണ്ടാകുന്ന ദഹന പ്രശ്നം മൂലം തന്നെയാണ് മലബന്ധവും ഉണ്ടാകുന്നത്. തണുത്ത വെള്ളം കുടിച്ചു കഴിഞ്ഞാൽ ചിലർക്ക് തലവേദന ഉണ്ടാകാറുണ്ട്. ഇതിനെ ഐസ്‌ക്രീം ഹെഡ്എയ്ക്ക് എന്നാണ് പറയപ്പെടുന്നത്. പെട്ടെന്ന് ചൂടുള്ള കാലാവസ്ഥയിൽ തണുത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായിൽ ഉള്ള രക്തക്കുഴലുകൾ ചുരുങ്ങും. ഇതാണ് ഈ തലവേദനയ്ക്ക് കാരണമാകുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

