വാട്‌സ്ആപ്പ് പേയ്‌മെന്റ് വിപുലീകരിക്കുന്നു

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിന്‌ ഡിജിറ്റല്‍ പണമിടപാട് സംവിധാനം വിപുലീകരിക്കാന്‍ അനുമതി.

യുപിഐ സംവിധാനത്തില്‍ 6 കോടി ഉപഭോക്താക്കളെ കൂടി ഉള്‍പ്പെടുത്താനാണ് വാട്സ്ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ വാട്സ്ആപ്പ് പെയ്‌മെന്റ് സര്‍വീസ് ഉപയോഗിക്കുന്നവരുടെ എണ്ണം 10 കോടിയാകും.

നിലവില്‍ രാജ്യത്ത് 40 കോടി ഉപഭോക്താക്കളാണ് വാട്സാപ്പിനുള്ളത്. നവംബറില്‍ സമാനമായി വാട്സ്ആപ്പ് പേയ്മെന്റ് സര്‍വീസ് 2 കോടിയില്‍ നിന്ന് 4 കോടിയാക്കാന്‍ എന്‍പിസിഐ അനുമതി നല്‍കിയിരുന്നു. മത്സര രംഗത്ത് കമ്പനികള്‍ തമ്മിലുള്ള മോശം പ്രവണതകള്‍ ഒഴിവാക്കാനായാണ് ഘട്ടം ഘട്ടമായി കമ്പനിക്ക് എന്‍പിസിഐ അനുമതി നല്‍കുന്നത്.