തിളക്കമുള്ള ചർമ്മം നേടണോ; കഴിക്കാം ഈ പഴങ്ങൾ

തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ചർമ്മ സംരക്ഷണത്തിനായി നാം നിരവധി മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. പല വിധത്തിലുള്ള ഉത്പന്നങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഭക്ഷണക്രമീകരണത്തിലൂടെയും ചർമ്മം സംരക്ഷിക്കാൻ കഴിയും. ഭക്ഷണത്തിൽ പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെ തിളക്കമുള്ള ചർമ്മം നേടാം. ഇതിനായി കഴിക്കേണ്ട ഫലവർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  1. ഓറഞ്ച്

ഓറഞ്ചിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ് വൈറ്റമിൻ സി. ചർമ്മത്തെ ഭംഗിയായി നിലനിർത്താൻ ഓറഞ്ച് സഹായിക്കും. ഓറഞ്ച് കഴിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കവും ലഭിക്കും.

  1. അവക്കാഡോ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലവർഗമാണ് അവക്കാഡോ. ചർമ്മത്തിന് സംരക്ഷണം നൽകാനും അവക്കാഡോ സഹായിക്കും. വൈറ്റമിൻ-സി, ഇ എന്നിവയെല്ലാം അടങ്ങിയ ഒരു മികച്ച ഫലമാണ് അവക്കാഡോ.

  1. തണ്ണിമത്തൻ

വളരെയധികം തണ്ണിമത്തനിൽ ജലാംശം വളരെയധികമാണ്. ഇത് ചർമ്മത്തിൽ ജലാംശം നിലനിൽക്കാൻ സഹായിക്കുന്നു. വൈറ്റമിൻ-സി, ഇ, ലൈസോപീൻ എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തൻ. അതിനാൽ തന്നെ തണ്ണിമത്തൻ ചർമ്മ സംരക്ഷണത്തിന് ഇത് വളരെ നല്ലതാണ്.

  1. തക്കാളി

നിരവധി ഔഷധഗുണങ്ങളുള്ള ഒരു പഴമാണ് തക്കാളി. തക്കാളി വെറുതേ കഴിക്കുന്നതും ജ്യൂസായി കഴിക്കുന്നതും നല്ലതാണ്. തക്കാളിയിൽ വൈറ്റമിൻ-സി, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ചർമ്മത്തിന് നല്ലതാണ്.