ഡിലീറ്റ് ചെയ്ത വാട്‌സ്ആപ്പ് മെസേജുകള്‍ വായിക്കണോ?

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ നമ്മള്‍ അബദ്ധത്തില്‍ സന്ദേശം അയച്ചു പോകാറുണ്ട്. അപ്പോള്‍ തന്നെ നമ്മള്‍ അത് ഡിലീറ്റ് ചെയ്യുന്നു. സന്ദേശം ഡെലിവര്‍ ചെയ്ത ശേഷം, മറ്റൊരാളുടെ ചാറ്റ്ബോക്സില്‍ നിന്ന് അത് ഇല്ലാതാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡിന് മുമ്പ് അത് ചെയ്യാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ട്. അതേസമയം, മറ്റൊരാള്‍ ഡീലീറ്റ് ചെയ്ത സന്ദേശം അറിയാന്‍ പലര്‍ക്കും താല്‍പര്യമുണ്ട്. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ അത്തരമൊരു സവിശേഷത ഇല്ല. മൂന്നാം കക്ഷി ആപുകള്‍ വഴി നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം…

നിങ്ങളൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ ഉപയോക്താവാണെങ്കില്‍, ആദ്യം Google Play Store-ല്‍ നിന്ന് WhatsRemoved+ ആപ് ഡൗണ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് അനുമതികള്‍ ആക്സസ് ചെയ്യുക. ശേഷം, ആപ്പിലേക്ക് മടങ്ങുക. അതില്‍ കാണിച്ചിരിക്കുന്ന അപ്ലിക്കേഷനുകളുടെ ലിസ്റ്റില്‍ നിന്ന് വാട്‌സ്ആപ്പ് തിരഞ്ഞെടുക്കുക. അടുത്ത സ്‌ക്രീനില്‍, allow ടാപ് ചെയ്യുക. ഇപ്പോള്‍ ആപ്പിന്റെ സെറ്റിംഗ്‌സ് പൂര്‍ത്തിയാകും, അത് ഉപയോഗിക്കാന്‍ തയ്യാറാകും. ഇപ്പോള്‍ വാട്‌സ്ആപില്‍ വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും ഇവിടെ സേവ് ചെയ്ത ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഡിലീറ്റ് ചെയ്ത സന്ദേശം കാണുന്നതിന്, നിങ്ങള്‍ ഈ ആപ് തുറന്ന് മുകളിലെ ബാറില്‍ WhatsApp തിരഞ്ഞെടുക്കുക.

അതേസമയം, WhatsRemoved+ ഒരു മൂന്നാം കക്ഷി ആപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍, ഫോണില്‍ വരുന്ന OTP, ബാങ്ക് ബാലന്‍സ് വിശദാംശങ്ങളും ഇത് ആക്സസ് ചെയ്യുന്നുണ്ടോയെന്ന് അറിയേണ്ടത് പ്രധാനമാണ്.