ഗൂഗിള്‍ സെര്‍ച്ച് ചെയ്യാത്തവര്‍ ഇക്കാലത്ത് വളരെ വിരളമാണ്. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ഗൂഗിള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, എളുപ്പത്തില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനുള്ള 10 വഴികളാണ് ഇവിടെ പറയുന്നത്.
- ഒരു പ്രത്യേക വാക്യത്തിലുള്ളത് മാത്രം സെര്‍ച്ച് ചെയ്തുകിട്ടാന്‍ തുടക്കത്തിലും അവസാനത്തിലും ക്വട്ടേഷന്‍ മാര്‍ക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന്: ‘affiliate marketing’
- ഒരു വിഷയത്തിലെ ഒരു പ്രയോഗം ഒഴിവാക്കി മറ്റുള്ളവയുടെ റിസള്‍ട്ട് കിട്ടാന്‍ മൈനസ് () ചിഹ്നം ഉപയോഗിക്കാം. ഉദാ: affiliate marketingmerchants
- ഒരു വിഷയത്തെപ്പറ്റി നിശ്ചിത വെബ്സൈറ്റിലുള്ളത് മാത്രം ലഭിക്കാനായി ശെലേ: എന്നുപയോഗിക്കാം. ഉദാ: ”affiliate marketing” site:dhanamonline.com
- സെര്‍ച്ച് ചെയ്യുന്ന വിഷയത്തിലുള്ള ആവശ്യമുള്ള ഫയല്‍ ഇനം മാത്രം തെരഞ്ഞുകിട്ടാനും വഴിയുണ്ട്.
ഉദാ: പിപിടി ഫയലാണ് കിട്ടേണ്ടതില്ല ‘affiliate marketing’ filteype:ppt എന്ന് അടിച്ചാല്‍ മതി
- നിശ്ചിത വിലയ്ക്കുള്ളിലുള്ളതോ തിയ്യതികള്ക്കുള്ളിലുള്ളതോ ലഭിക്കാന്‍ ഉപയോഗിക്കാം. ഉദാ: indian presidents 1960..2000
- ഗൂഗിള്‍ സെര്‍ച്ചിനെ തന്നെ കാല്‍ക്കുലേറ്ററായി ഉപയോഗിക്കാനുമാവും. ഉദാ: 1263*23
- ഒരു വാക്കിന്റെ അര്‍ഥമോ വിശദീകരണമോ ലഭിക്കാനായി define: എന്നുപയോഗിക്കാം. ഉദാ: define:affiliate marketing
- സെര്‍ച്ച് ചെയ്യാനുദ്ദേശിക്കുന്ന വാക്ക് തലക്കെട്ടില്‍ പറഞ്ഞിട്ടുള്ളത് മാത്രം ലഭിക്കാനായി ശിശേഹേല: എന്ന് ഉപയോഗിക്കാം.
ഉദാ: intitle: affiliate marketing
- സെര്‍ച്ച് ചെയ്തുകിട്ടിയ പേജിനുള്ളിലെ പ്രത്യേക വാക്ക് കണ്ടെത്താന്‍ Ctrl+F എന്ന് കീബോര്‍ഡില്‍ സെര്‍ച്ച് ചെയ്താല്‍ മതി
- പേജ് വലുപ്പം കൂട്ടാന്‍ കീബോര്‍ഡില്‍ Ctrl+ എന്നും വലുപ്പം കുറയ്ക്കാന്‍ Ctrlഎന്നും അമര്‍ത്തിയാല്‍ മതി. ആവശ്യാനുസരണം സൂം ചെയ്യാനും കുറയ്ക്കാനുമാവും

