തൃശൂർ: കേരള വനഗവേഷണ സ്ഥാപനത്തിൽ രണ്ടു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഡെവെലപിങ് ഓർഗാനോ -ലൈയിം നാനോംകമ്പോസിറ്റ്സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രകേചഴ്സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്സിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫസ്റ്റ് ക്ലാസ്സ് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി ഇൻ കെമിസിട്രി, എൻവിയോൺമെന്റൽ സയൻസ്, എൻവിയോൺമെന്റൽ ടെക്നോളേജി.
പ്രായപരിധി: 36 വയസ്സ് കവിയരുത്. പട്ടിക ജാതി / പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. താത്പര്യമുള്ളവർ ഏപ്രിൽ 21ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. വിശദവിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തൃശൂർ ജില്ലയിലെ മറ്റ് ഒഴിവുകൾ
ചേലക്കര സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന ക്ലിനിക്കൽ ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ലാബ് ടെക്നീഷ്യനേയും ഒരു ലാബ് അസിസ്റ്റന്റിനേയും നിയമിക്കുന്നു. ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഡി. എം. എൽ. ടി ( മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകൃതമായ കോഴ്സ്) ഡിപ്ലോമ അഥവാ മെഡിക്കൽ ലാബ് ടെക്നോളജിയിൽ ബിരുദം എന്നിവയാണ് യോഗ്യത. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് വി എച്ച് എസ് സിയിൽ പൂർത്തിയാക്കിയ എംഎൽടിയുമാണ് യോഗ്യത. അപേക്ഷകൾ ഏപ്രിൽ 20 ന് വൈകീിട്ട് 5 ന് സ്വന്തം മേൽവിലാസവും ഫോൺനമ്പറും സഹിതം ആശുപത്രി കാര്യാലയത്തിൽ ലഭിക്കണം. വിലാസം: ചീഫ് മെഡിക്കൽ ഓഫീസർ, ഗവ ആയുർവേദ ഹോസ്പിറ്റൽ, ചേലക്കര, തൃശൂർ – 680 586, ഫോൺ- 04884-254163, 9447716255

