ഐപിഎല്‍ സമാപനം ഇത്തവണ കളറാകും

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിന് ശേഷം ഐപിഎല്‍ പതിനഞ്ചാം സീസണിന്റെ സമാപന ചടങ്ങ് സംഘടിപ്പിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പുറത്ത്.

‘കൊവിഡിനെ തുടര്‍ന്ന് സമാപന ചടങ്ങുകള്‍ മൂന്ന് തവണ റദ്ദാക്കി. എന്നാല്‍, ഇത്തവണ മെയ് 29ന് ഫൈനല്‍ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് സമാപന ചടങ്ങ് കാണാന്‍ കഴിയും’ – ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഐപിഎല്‍ 15ാം സീസണിലെ ലീഗ് മത്സരങ്ങള്‍ പൂര്‍ണമായും മഹാരാഷ്ട്രയില്‍ മാത്രമാണ് നടക്കുന്നത്. മുംബൈയും പൂനെയുമാണ് ആതിഥേയ നഗരങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്റ്റേഡിയത്തിനുള്ളില്‍ പരിമിതമായ തോതില്‍ മാത്രമേ കാണികളെ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍, പ്ലേ ഓഫ് മത്സരങ്ങളുടെ തിയ്യതികള്‍ ഇനിയും തീരുമാനിച്ചിട്ടില്ല.