കൊവിഡ് കാലത്ത് 40 ലക്ഷം പേര്‍ മരിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപന കാലത്ത് 40 ലക്ഷം ഇന്ത്യക്കാര്‍ മരിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് ബാധ മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മോദി ജി സത്യം സംസാരിക്കുകയോ മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ അനാസ്ഥ കാരണം, അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാര്‍ മരിച്ചു. ഇത് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക. മോദിജി ഓരോ (കോവിഡ്) ഇരയുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക’- ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.