തിരുവനന്തപുരം: മുഖ്യമന്ത്രിക്കെിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ. തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ കക്ഷികളുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് അവർ നടത്തുന്ന കൊലപാതകങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രീയത്വമാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 1065 കൊലപാതകങ്ങൾ ആണ് സംസ്ഥാനത്തുണ്ടായത്. 1019 കൊലപാതക കേസുകളിൽ കൊല്ലപ്പെട്ടത് 1065 പേരാണ്. 2019 മുതൽ 2022 മാർച്ച് 8 വരെയുള്ള കണക്കാണിത്. 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും 2022 ൽ (മാർച്ച് 8 വരെ) 70 പേരും കൊല്ലപ്പെട്ടു. സംഘടിത ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് 83 പേരാണെന്നും അദ്ദേഹം അറിയിച്ചു.
ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് ഇക്കാലയളവിൽ ഇത്തരം ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്. ജയിലിൽ നിന്നും പരോളിലിറങ്ങിയ 2 പേർ പ്രതികളായി നടത്തിയത് 2 കൊലപാതകങ്ങളാണ്. മാർച്ച് 16 ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയതാണ് ഈ കണക്കുകൾ. ജനങ്ങൾ ഭയചികിതരാണ്. ആഭ്യന്തര വകുപ്പിന്റെ നീയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കെ റയിൽ കുറ്റികൾക്ക് കാവൽ നിൽക്കുന്നതല്ല പോലിസിന്റെ ജോലി എന്ന് മുഖ്യമന്ത്രി മനസിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം 28 വകുപ്പുകളുടെ ഭാരിച്ച ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ക്കാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിഞ്ഞ് പകരം മറ്റൊരു മന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
തുടർച്ചയായ കൊലപാതകങ്ങൾ, മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം
തെരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ കക്ഷികളുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയ മുഖ്യമന്ത്രിക്ക് അവർ നടത്തുന്ന കൊലപാതകങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രീയത്വം ആണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 1065 കൊലപാതകങ്ങൾ ആണ് സംസ്ഥാനത്തുണ്ടായത്. 1019 കൊലപാതക കേസുകളിൽ കൊല്ലപ്പെട്ടത് 1065 പേരാണ്. 2019 മുതൽ 2022 മാർച്ച് 8 വരെയുള്ള കണക്കാണിത്. 2019 ൽ 319 പേരും 2020 ൽ 318 പേരും 2021 ൽ 353 പേരും 2022 ൽ (മാർച്ച് 8 വരെ) 70 പേരും കൊല്ലപ്പെട്ടു. സംഘടിത ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത് 83 പേരാണ്. ഒറ്റക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് ഇക്കാലയളവിൽ ഇത്തരം ആക്രമണങ്ങളിലൂടെ കൊല്ലപ്പെട്ടത്. ജയിലിൽ നിന്നും പരോളിലിറങ്ങിയ 2 പേർ പ്രതികളായി നടത്തിയത് 2 കൊലപാതകങ്ങളാണ്.
മാർച്ച് 16 ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയതാണ് ഈ കണക്കുകൾ. ജനങ്ങൾ ഭയചികിതരാണ്. ആഭ്യന്തര വകുപ്പിന്റെ നീയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കെ റയിൽ കുറ്റികൾക്ക് കാവൽ നിൽക്കുന്നതല്ല പോലിസിന്റെ ജോലി എന്ന് മുഖ്യമന്ത്രി മനസിലാക്കണം. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം 28 വകുപ്പുകളുടെ ഭാരിച്ച ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് സ്ഥാനം മുഖ്യമന്ത്രി ഒഴിഞ്ഞ് പകരം മറ്റൊരു മന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതല നൽകണം.

