കോട്ടയം: പോക്‌സോ കോടതിയിൽ കരാർ നിയമനം. കരാർ അടിസ്ഥാനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. 179 ദിവസത്തേക്കാണ് നിയമനം. സമാന തസ്തികയിൽ നിന്ന് വിരമിച്ച 62 വയസിൽ താഴെയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ ഏപ്രിൽ 30 ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റ, പെൻഷൻ പേയ്‌മെന്റ് ഓഡറിന്റെ പകർപ്പ് എന്നിവ സഹിതം കോട്ടയം ജില്ലാ കോടതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി 0481 2563496 എന്ന നമ്പറിൽ ബന്ധപ്പെടാം.
അതേസമയം, പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആന്റ് എംപ്ലോയീസ് ഇൻഷുറൻസ് കോർട്ടിന്റെയും ഓഫീസിന്റെയും പ്രവർത്തനങ്ങൾ ഡിജിറ്റലാക്കുന്നതിന് ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയറെ ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇതിനായി മെയ് 25 ന് രാവിലെ 11 ന് അഭിമുഖം നടത്തും .
ഐ.റ്റി./കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഹാർഡവെയർ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടർ ടെക്നോളജി ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷൻ ഐ.റ്റി / . ഓഫീസ് ഡിജിറ്റലൈസേഷൻ എന്നിവയിൽ പരിചയവുള്ളവരേയും പരിഗണിക്കും. പ്രായം 21 നും 30 നും മധ്യേ. പ്രതിമാസ വേതനം 24,040 രൂപ. താൽപ്പര്യമുള്ളവ ഇ-മെയിൽ ഐ.ഡി., മൊബൈൽനമ്പർ, മറ്റ് വിവരങ്ങൾ എന്നിവയുൾപ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷയും പ്രായം, വിദ്യാഭ്യാസം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഏപ്രിൽ 30 വൈകിട്ട് മൂന്നിനകം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആന്റ് എംപ്ലോയീസ് ഇൻഷുറൻസ് കോർട്ട്, മിനി സിവിൽ സ്റ്റേഷൻ, പീരുമേട് 685531 എന്ന വിലാസത്തിൽ തപാലിലോ itipeermade@gmail.com എന്ന ഈ-മെയിൽ വിലാസത്തിലോ നൽകണം. ഫോൺ 04869 233625.

