ആരോഗ്യ ഗുണങ്ങളിൽ മുമ്പൻ; രോഗങ്ങൾ അകറ്റാൻ സപ്പോട്ട

രുചികരവും ആരോഗ്യ ഗുണങ്ങളുള്ളതുമായ ഫലവർഗമാണ് സപ്പോട്ട. നിരവധി പോഷകങ്ങൾ സപ്പോട്ടയിലുണ്ട്. ശരീരത്തിലെ ജലാംശം കുറയുമ്പോൾ സപ്പോട്ട കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. സപ്പോട്ട കഴിക്കുന്നതിലൂടെ പലരോഗങ്ങളിൽ നിന്നും രക്ഷനേടാമെന്നാണ് ആയുർവേദം പറയുന്നത്.

സപ്പോട്ടയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സപ്പോട്ട കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. സപ്പോട്ട വൃക്ക സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നുണ്ട്. കിഡ്‌നി സ്റ്റോൺ ഉള്ളവർ സപ്പോട്ട കഴിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്.

മ്യൂക്കസ് നീക്കം ചെയ്യാനും സപ്പോട്ട സഹായിക്കും. ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങളും ഇവയിൽ ധാരാളമുണ്ട്. ഇരുമ്പിന്റെ അംശം കുറവുള്ളവരും സപ്പോട്ട കഴിക്കുന്നത് വളരെ ഉത്തമമാണ്.