ഈ വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 17 ഫിഫ വനിതാ ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടക്കും. ഗോവ, ഭുവനേശ്വര്‍, നവി മുംബൈ എന്നിവിടങ്ങളാണ് വേദികള്‍. മത്സരക്രമത്തിന്റെ നറുക്കെടുപ്പ് ജൂണ്‍ 24ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ വച്ച് നടക്കും. ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ലോകകപ്പ് നടക്കുക.
16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ആതിഥേയരായ ഇന്ത്യയെ കൂടാതെ ബ്രസീല്‍, ചിലി, ചൈന, കൊളംബിയ, ജപ്പാന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്. ഇനി 9 ടീമുകള്‍ കൂടി യോഗ്യത നേടിയെത്താനുണ്ട്. ആകെ 16 ടീമുകള്‍ 4 ഗ്രൂപ്പിലായി അണിനിരക്കും. ഓരോ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടും.

