നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്ബന്‍’ സിനിമക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളി. ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്ബന്റെ അണിയറക്കാര്‍ കൊടുത്ത ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്.
വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. പകര്‍പ്പവകാശ ആരോപണത്തിന് ഇടയാക്കിയ തിരക്കഥയുടെ നിര്‍മ്മാണ ജോലികളില്‍ നിന്നും ഒപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നതില്‍ നിന്നും റിലീസ് ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ കോടതിയുടെ ഉത്തരവ് 2021 ഏപ്രിലില്‍ ഹൈക്കോടതി ശരിവച്ചിരുന്നു.
പൃഥ്വിരാജ് നായകനാവുന്ന കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ എന്ന കഥാപാത്രത്തിന്റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളടക്കം ഹര്‍ജിഭാഗം മുന്‍പ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കഥാപാത്രത്തിന്റെ പേരടക്കം ‘കടുവ’യുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

