മലപ്പുറം ജില്ലാ ശുചിത്വമിഷനില്‍ നിയമനം; അപേക്ഷ സമർപ്പിക്കാം

മലപ്പുറം: മലപ്പുറം ജില്ലാ ശുചിത്വമിഷനിലെ വിവിധ തസ്തികകളിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (എസ്.ഡബ്ല്യു.എം), അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐ.ഇ.സി), ഡാറ്റ എൻട്രി ഓപ്പറേറ്റർ, ജില്ലാ റിസോഴ്‌സ് പേഴ്‌സൺമാർ, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാർ എന്നീ തസ്തികകളിലാണ് നിയമനം. അസിസ്റ്റന്റ് കോഓർഡിനേറ്റർ തസ്തികയിലേക്ക് (ഒരു ഒഴിവ്) ബി.ടെക് സിവിൽ/എം.ടെക് എൻവിറോൺമെന്റൽ എഞ്ചിനീയറിങുമാണ് യോഗ്യത. അസിസ്റ്റന്റ് കോ ഓർഡിനേറ്റർ നിയമനത്തിന് (ഒരു ഒഴിവ്) പി.ജി- സോഷ്യൽ വർക്ക്/ കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം/ പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ ആർട്‌സ് പി.ജി – ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം/ പബ്ലിക് റിലേഷൻസ് യോഗ്യത ഉണ്ടായിരിക്കണം.

ഇംഗ്ലീഷ്/മലയാളം ടൈപ്പിങ്, ബിരുദം, ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നേടിയ പി.ജി.ഡി.സി.എ എന്നിവയാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിനുള്ള യോഗ്യത. ഈ തസ്തികയിലും ഒരു ഒഴിവാണുള്ളത്. ജില്ലാ റിസോഴ്‌സ്പേഴ്‌സൺ നിയമനത്തിന് എൻവിറോൺമെന്റൽ എഞ്ചിനീയറിങ്, എൻവിറോൺമെന്റൽ സയൻസ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി യോഗ്യത ഉണ്ടായിരിക്കണം.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട ബ്ലോക്ക് റിസോഴ്സ് പേൺസൺമാർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത. സോഷ്യൽവർക്ക് അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 19ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ, ജില്ലാ ശുചിത്വമിഷൻ, പി.എ.യു മലപ്പുറം-പിൻ: 676507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കായി 0483 2738001 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.