ബംഗളൂരു: റിലീസിന് മുമ്പ് തന്നെ കോടികളുടെ വരുമാനം സ്വന്തമാക്കി കന്നട ചിത്രം കെജിഎഫ്-2. ഏപ്രില്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിയേറ്റര്‍ അവകാശം വിറ്റാണ് നിര്‍മ്മാതാക്കള്‍ വമ്പന്‍ കളക്ഷന്‍ നേടിയെടുത്തിരിക്കുന്നത്. റോക്കിങ് സ്റ്റാര്‍ യഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലും റെക്കോര്‍ഡ് നേടി .
തിയേറ്റര്‍ അവകാശം വിറ്റ് കെജിഎഫ് 2 ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് 345 കോടി രൂപയാണ്. കര്‍ണാടകയില്‍ തന്നെ 100 കോടി സ്വന്തമാക്കിട്ടുണ്ട്. തെലുഗു സംസ്ഥാനങ്ങളില്‍ നിന്ന് 78 കോടിയും, ഹിന്ദി തിയേറ്ററുകളുടെ അവകാശം 100 കോടിക്കാണ് വിറ്റിരിക്കുന്നത്.
ബീസ്റ്റിനൊപ്പം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്ന ചിത്രം 27 കോടിയാണ് തിയേറ്റര്‍ അവകാശത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ പത്ത് കോടിയും ഇന്ത്യക്ക് പുറത്ത് നിന്ന് 30 കോടിയുമാണ് നിര്‍മാതാക്കള്‍ സ്വന്തമാക്കിട്ടുള്ളത്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങില്‍ മള്‍ട്ടി സ്റ്റാറര്‍ തെലുഗു ചിത്രമായിരുന്ന ആര്‍ആര്‍ആര്‍ സിനിമയുടെ പ്രീ-റിലീസ് റിക്കോര്‍ഡാണ് കെജിഎഫ് 2 തകര്‍ത്തിരിക്കുന്നത്.

