ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 17

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ പത്രവും കെ.എസ്.ആർ. പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പു മേധാവി മുഖേന മെയ് 17 നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിലാസം: കമ്മിഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010. ഫോൺ: 0471 2720977.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന് 27900 രൂപ മുതൽ 63700 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. ഓഫിസ് അറ്റൻഡന്റിന് 23,000 മുതൽ 50,200 വരെയാണ് ശമ്പള സ്‌കെയിൽ.