ചർമ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം….

എല്ലാവരും വളരെയേറെ പ്രാധാന്യം നൽകുന്ന ഒന്നാണ് ചർമ്മ സംരക്ഷണം. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. ആരോഗ്യമുള്ള ചർമ്മത്തിന് ധാരാളം വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളപ്പെടുകയും ചർമ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ചർമ്മത്തിന് തിളക്കം ലഭിക്കും. ഇതിനായി പച്ചക്കറികൾ, ബെറീസ്, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സാലഡ് കഴിക്കുന്നതും നല്ലതാണ്. തക്കാളി, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്.

എല്ലാ ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിന് മുമ്പും ചർമ്മം വൃത്തിയാക്കണം. ഇത് ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യും. മുഖം കഴുകിയ ശേഷം മോയ്‌സ്ചറൈസറും സൺസ്‌ക്രീനും പുരട്ടുന്നതും നല്ലതാണ്. പുകവലി ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചർമ്മത്തിന് പ്രായം കൂടുതൽ തോന്നിക്കാൻ പുകവലി കാരണമാകും.

വിരൽ കൊണ്ട് ഒരിക്കലും മുഖക്കുരുവിൽ തൊടരുത്. അത് അണുബാധ പടർത്താൻ കാരണമാകും.