ഗൂഗിള്‍ പേ ഇടക്കിടക്ക് ഹാങ്ങ് ആവുകയോ ഇടപാടുകളില്‍ പ്രശ്‌നമുണ്ടാവുകയോ ചെയ്യുന്നുണ്ടോ? ഇത് പരിഹരിക്കാനായി ചില മാര്‍ഗങ്ങള്‍ ഇതാ…
1.ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
ഗൂഗിള്‍ പേ ആപ്പ് അപ്‌ഡേറ്റ് ചെയ്യാത്തത്തും ഒരു പക്ഷെ ഇത്തരമൊരു പ്രശ്‌നത്തിന് കാരണമാവും. ഇല്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ പോയി ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ എപ്പോഴും ശ്രദ്ധിക്കണം.
2.ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിക്കുക
ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഫോണ്‍ നമ്ബര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതും വാലിഡിറ്റിയുള്ളതുമാണെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇതിനൊപ്പം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാര്യക്ഷമമാണെന്നും ഉറപ്പാക്കണം.
3.ആപ്പിന് കുഴപ്പമില്ലെന്ന് ഉറപ്പാക്കുക
കൃത്യമായ ഇടവേളകളില്‍ ആപ്പിന്റെ കാഷെയും ക്ലിയര്‍ ചെയ്യുക. കാഷെ കൂടുന്നത് ചിലപ്പോള്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവാറുണ്ട്.
സെറ്റിങ്ങ്‌സില്‍ ആപ്പ്‌സ് സെലക്ട് ചെയ്യുക ഇതില്‍ ഗൂഗിള്‍ പേ തിരഞ്ഞെടുത്ത് ശേഷം ക്ലിയര്‍ കാഷെ നല്‍കാം
4.കണക്ഷന്‍ പരിശോധിക്കുക
ഇടപാടുകള്‍ നടത്തുമ്‌ബോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ്- വൈഫൈ കണക്ഷന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലവും ചിലപ്പോ ആപ്പിന് തകരാര്‍ ഉണ്ടാവാറുണ്ട്.
5.ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക
google Pay ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും പ്രശ്നം പരിഹരിക്കാന്‍ സാധിക്കും. പുതിയ വേര്‍ഷന്‍ ആപ്പായിരിക്കും നിങ്ങള്‍ എന്തായാലും പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് വഴി ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ കുറക്കാനാവും. ഇതിനൊപ്പം തന്നെ നിങ്ങളുടെ രാജ്യം/ സ്ഥലം ഗൂഗിള്‍ പേ സപ്പോര്‍ട്ട് ചെയ്യുന്നിടമാണോ എന്ന് പരിശോധിക്കുക. എല്ലാ രാജ്യങ്ങളിലും ഗൂഗിള്‍ പേ പ്രവര്‍ത്തിക്കില്ല.