എസ്ബിഐയിൽ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസർ തസ്തികകളിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി 8 സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഏപ്രിൽ 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. sbi.co.in. വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സീനിയർ എക്‌സിക്യൂട്ടീവ് (എക്കണോമിസ്റ്റ്) തസ്തികയിൽ 2 ഒഴിവുകളാണുള്ളത്.

ഈ തസ്തകയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഫിനാൻസ്/ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഇൻഫോർമാറ്റിക്സ് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ എംബിഎ/പിജിഡിഎം, ഫിനാൻസിൽ സ്‌പെഷ്യലൈസേഷൻ/ഫിനാൻസിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

അഡ്‌വൈസർ (ഫ്രോഡ് റിസ്‌ക്) തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ബിരുദവും വിരമിച്ച ഐപിഎസ് അല്ലെങ്കിൽ സ്റ്റേറ്റ് പോലീസ് /സിബിഐ / ഇന്റലിജൻസ് ബ്യൂറോ / സിഇഐബി ഓഫീസർ തസ്തികയിൽ 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. മാനേജർ (പെർഫോമൻസ് പ്ലാനിം?ഗ് ആന്റ് റിവ്യൂ) തസ്തികയിൽ 2 ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥിക്ക് മാനേജ്മെന്റ് / എംബിഎയിൽ ബി.കോം/ബി.ഇ./ബി.ടെക്, പിജി എന്നിവയും 4 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.