തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഘനാഥ സെന്റർ ഫോർ കണ്ടന്റ് ഡെവലപ്പമെന്റ് സ്റ്റുഡിയോയിൽ നെറ്റ്‌വർക്ക് എൻജിനിയർ, നെറ്റ്‌വർക്ക് അസിസ്റ്റന്റ്, ക്യാമറാമാൻ, എഡിറ്റർ കം അനിമേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷ 22 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: www.cmdkerala.nte എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിലും വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (wcd.kerala.gov.in). നിശ്ചിത ഫോർമാറ്റിൽ ഏപ്രിൽ 23 നകം അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപുരം വഞ്ചിയൂരിലെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററുടെ ഒരു ഒഴിവിൽ കരാർ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralaadministrativetribunal.gov.in.

