പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയേറെ അത്യാവശ്യമാണ്. പ്രോട്ടീന്റെ കുറവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കും. ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്‌നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകും. മുട്ടയും പാലും പാൽ ഉത്പന്നങ്ങളും തന്നെയാണ് പ്രോട്ടീന്റെ കാര്യത്തിൽ മുന്നിൽ എന്നാൽ പലർക്കും മുട്ടയും പാലും ദിവസവും കഴിക്കുന്നത് മടിയാണ്. മുട്ടയെക്കാൾ പ്രോട്ടീൻ തരുന്ന ഭക്ഷണം എന്തൊക്കെയെന്ന് നോക്കാം.
പ്രോട്ടീന്റെ കലവറയാണ് ബീൻസ്. ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ് ബീൻസ്. അരക്കപ്പ് ബീൻസിൽ നിന്നും 7.3 ഗ്രാം പ്രോട്ടീനാണ് ലഭിക്കുന്നത്. ഇതിന് പുറമെ, വിറ്റാമിൻ സിയും ബീൻസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പച്ചക്കറിയാണ് കോളീഫ്‌ളവർ. ഫൈബറും വിറ്റാമിനുകളും അടങ്ങിയ കോളീഫ്‌ളവറിന്റെ ഒരു കപ്പിൽ നിന്നും തന്നെ മൂന്ന് ഗ്രാം പ്രോട്ടീൻ ലഭിക്കും.
പ്രോട്ടീൻ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ചീസ്. എല്ലുകൾക്ക് ബലമേകാനും ചീസ് സഹായിക്കും. ചീസിൽ നിന്നും 6.5 ഗ്രാം പ്രോട്ടീനാണ് ലഭിക്കുക.

