ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു

ബറൂച്ച്: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ബറൂച്ചിൽ കെമിക്കൽ ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പോലീസും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി രാത്രി തന്നെ രക്ഷാപ്രവർത്തനം നടത്തി. ഓർഗാനിക് കെമിക്കൽ കമ്പനി ഫാക്ടറിയിലാണ് അപകടം നടന്നത്. അതേസമയം, കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ഇതേ വ്യവസായ മേഖലയിലെ മറ്റൊരു ഫാക്ടറിയിൽ സ്ഫോടനം നടന്നിരുന്നു. ഈ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.