സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ കാലതാമസം; ഫലം പ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദം നല്‍കണമെന്ന് യു.ജി.സി

ന്യൂഡല്‍ഹി: സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശവുമായി യു.ജി.സി. പരീക്ഷാ ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദം നല്‍കണമെന്ന് യു.ജി.സി ആവശ്യപ്പെട്ടു.

ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കുന്നതില്‍ വൈകുന്നത് തുടര്‍പഠനത്തെയും ഉദ്യോഗ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നെന്ന് വിദ്യാര്‍ഥികളുടെ പരാതി ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും യു.ജി.സി പറഞ്ഞു.