‘ഇസ്ലാമിക ഭീകരത നിറഞ്ഞ രംഗങ്ങള്‍’; ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി ഖത്തറും

ദോഹ: നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ വിജയ് ചിത്രം ബീസ്റ്റിന് വിലക്കേര്‍പ്പെടുത്തി ഖത്തര്‍ സര്‍ക്കാര്‍. ഇസ്ലാമിക ഭീകരതയെ തുറന്നു കാണിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. റിലീസിന് മൂന്നു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വിലക്ക്. നേരത്തെ കുവൈറ്റിലും സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, ബീസ്റ്റിന്റെ നിരോധനം വിദേശ കളക്ഷനെ ബാധിച്ചേക്കും. ഇസ്ലാമിക രാജ്യങ്ങളുടെ വിലക്ക് വിജയിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തെ, ബീസ്റ്റിന് കുവൈറ്റും വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിലെ ദൃശ്യങ്ങള്‍ രാജ്യത്തിന്റെ ഇസ്ലാമിക താത്പ്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ചിത്രം വിലക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്ഐആര്‍’ എന്നീ സിനിമകളും സമാനരീതിയില്‍ കുവൈത്തിന്റെ വിലക്ക് നേരിട്ടിട്ടുണ്ട്.