കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായും, അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകള്‍ അവഗണിക്കണമെന്നും ഐഎംഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭ്യമാകും.

വിവിധ തരത്തിലുള്ള അറിയിപ്പുകളാണ് ഹാക്ക് ആയ ശേഷം ട്വിറ്റര്‍ പേജിലുടെ പുറത്തു വരുന്നത്. അതിനാലാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകള്‍ അവഗണിക്കണമെന്ന് ഐ എം ഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.