നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ…..

നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. ആരോഗ്യത്തിന് ഏറെ നല്ലതാണ് നാരങ്ങ. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും നാരങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ നാരങ്ങ സഹായിക്കും.

ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ദഹന പ്രശ്‌നങ്ങൾക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും.

ദിവസവും ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര് ഒഴിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളിൽ പറയുന്നു. മാനസിക പിരിമുറുക്കം കൂടുതൽ അനുഭവിക്കുന്ന സമയങ്ങളിൽ അൽപ്പം നാരങ്ങ ജ്യൂസ് കുടിക്കുന്നത് മനസ്സിന് ഉന്മേഷം പകരും.