ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിൽ ഒഴിവുകൾ. നഴ്സിങ് ഓഫീസർ, സ്വിച്ച് തെറാപ്പിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്- ഇൻസ്ട്രുമെന്റ്, ലാബ് 5, ലൈബ്രറി- കം- ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, സോഷ്യൽവർക്കർ, മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കാണ് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഏപ്രിൽ 22 വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

നഴ്‌സിംഗ് ഓഫീസർ: 40 ഒഴിവുകളാണുള്ളത്. യോഗ്യത: ബിഎസ്സി നഴ്സിങ്, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കാർഡിയാക്/ന്യൂറോ, ബഡ്സൈഡ് നഴ്സിങ് വർക്ക് എക്സ്പീരിയൻസ് അഭിലഷണീയം. അല്ലെങ്കിൽ നഴ്സിങ് ആന്റ് മിഡ്വൈഫറിയിൽ (എഗ്രേഡ്) ഡിപ്ലോമായും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ രണ്ട് വർഷത്തെ പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമായും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും. കാർഡിയാക്/ന്യൂറോ ബഡ്സൈഡ് നഴ്സിങ് എക്സ്പീരിയൻസ് അഭിലഷണീയം. കമ്പ്യൂട്ടർ ഓപ്പറേഷൻ പരിജ്ഞാനം വേണം. പ്രായപരിധി 35 വയസ്സ്. ശമ്പള നിരക്ക് 44900-142400 രൂപ. എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ, ശമ്പളം തുടങ്ങിയ വിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.