ആറ്റിങ്ങൽ: കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതി കേരള സർക്കാർ അട്ടിമറിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരവാരം പഞ്ചായത്തിലെ പ്രധാനമന്ത്രി ആവാസ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ- റെയിൽ കാരണം കരവാരം പഞ്ചായത്തിലെ ഒരാളും ബുദ്ധിമുട്ടനുഭവിക്കില്ല. കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിടുകളിൽ എത്തിക്കുവാൻ നരേന്ദ്ര മോദി ഗവൺമെന്റിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതികൾ പലതും കേരള പദ്ധതികളാക്കി കേരള സർക്കാരിന്റെ ബിനാമികൾ കേരളത്തിൽ പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബി.ജെ.പി. വഞ്ചിയൂർ സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പ്രവീൺ പോങ്ങനാട്, ജില്ലാ ജനറൻ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, വി.ജി ഗിരികുമാർ തുടങ്ങിയവരും നിരവധി ഗുണഭോക്താക്കളും പ്രവർത്തകരും പങ്കെടുത്തു.

