ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന ഹര്‍ജി തള്ളി ലോകായുക്ത; രേഖകളിലില്ലാത്ത യോഗ്യത ചേര്‍ത്തതിന് ഷഹിദക്കും വിമര്‍ശനം

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന ഹര്‍ജി ലോകായുക്ത തള്ളി. വിദ്യാഭ്യാസ യോഗ്യത വ്യാജരേഖയാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നാണ് ലോകായുക്തയുടെ നിലപാട്.

അതേസമയം, രേഖകളില്ലാത്ത യോഗ്യത ചേര്‍ത്തതിന് ‘ചെയ്തത് പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്ത നടപടിയെന്ന്’ ഷാഹിദക്കെതിരെ ലോകായുക്ത വിമര്‍ശനമുന്നയിച്ചു. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സര്‍ക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാല്‍ കബളിപ്പിച്ചു എന്നായിരുന്നു വട്ടപ്പാറ സ്വദേശിയായ അഖില ഖാന്റെ ആരോപണം. ഷാഹിദ കമാല്‍ വനിതാ കമ്മീഷന്‍ അംഗമായ ശേഷമാണ് ഡി ലിറ്റ് നല്‍കിയത്. ഇത് തെളിയിക്കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ല. വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയ ഷാഹിദയെ കമ്മീഷനില്‍ നിന്നും പുറത്താക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.