വാഷിംഗ്ടൺ ഡിസി: ചരിത്രം തിരുത്തി അമേരിക്ക. അമേരിക്കൻ ഐക്യനാടിന്റെ പരമോന്നത കോടതിയിൽ ജഡ്ജിയായി കെറ്റാൻജി ബ്രൗൺ ജാക്സനെ തെരഞ്ഞെടുത്തു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് കറുത്തവർഗത്തിൽ വിഭാഗത്തിൽപ്പെട്ട പരമോന്നത കോടതിയിൽ ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത്. 51 കാരിയായ കെറ്റാൻജി യുഎസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസ് സ്റ്റീഫൻ ബ്രെയർ വിരമിക്കുന്നതോടെയാണ് കെറ്റാൻജി സ്ഥാനത്തെത്തുക. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അദ്ധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. 47 നെതിരെ 53 വോട്ടുകൾ നേടിയാണ് കെറ്റാൻജി വിജയിച്ചത്.
വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള രാജ്യത്തിന്റെ പുതിയ ചുവടുവയ്പ്പാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രൗണിനൊപ്പമുള്ള സെൽഫിയും അദേഹം ട്വിറ്ററിൽ പങ്കുവെച്ചു.

