സിയോള്‍: പല്‍മ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന കൊറിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ തായ്ലന്റ് താരം ബുസാനന്‍ ഓങ്ബംരുങ്ഫാനെ തോല്‍പ്പിച്ച് പി.വി സിന്ധു സെമിയില്‍. സിന്ധുവിന് മത്സരത്തിന്റെ തുടക്കത്തില്‍ അടിപതറിയെങ്കിലും, പിന്നീട് താരം മുന്നോട് കുതിയ്ക്കുകയായിരുന്നു.
ആദ്യ ഗെയിമില്‍ 2-5ന് പിന്നിലായിരുന്ന പി.വി സിന്ധു, നാല് പോയിന്റ് നേടി 6-5ന് ലീഡ് ചെയ്യുകയായിരുന്നു. പിന്നീട് വീര്യം ഒട്ടും ചോരാതെ തന്നെ കളിച്ച സിന്ധു, 21-10ന് ആദ്യ റൗണ്ട് പൂര്‍ത്തിയാക്കി. വമ്ബന്‍ ലീഡ് നേടിയ സിന്ധുവിന്റെ ആത്മവിശ്വാസം ഇതോടെ വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്നുള്ള റൗണ്ടുകളിലും താരം ഇതേ ഫോം നിലനിര്‍ത്തി.
രണ്ടാം ഗെയിമില്‍ തുടക്കം മുതല്‍ തന്നെ ലീഡ് നേടിയ സിന്ധു, 8-2ന് മുന്നിലെത്തി. തായ്ലന്റ് താരത്തിന് മുന്നേറാന്‍ ഒരവസരവും നല്‍കാതെ രണ്ടാം റൗണ്ടിലും സിന്ധു ലീഡ് നിലനിര്‍ത്തുകയായിരുന്നു. 21-16നാണ് രണ്ടാം റൗണ്ട് സിന്ധു വിജയിച്ചത്.

